Kerala PSC Questions and Answers

In this section you can find Kerala PSC updated questions and answers in Malayalam and English. We added here 100 Easy General Knowledge Questions and Answers in Malayalam. Kerala PSC candidates can get the rare PSC questions and answers in Malayalam here. We also added Kerala PSC repeated questions and answers from various topics.

Update: Kerala PSC 10th Level and Plus Two/ 12th questions and answers also updates regularly. Candidates who are preparing for Kerala PSC examinations must have to go through this page, we are updating here General Knowledge questions and answers for upcoming PSC examinations.

Also Check:

Latest Questions and Answers: Kerala PSC-Updated Questions and Answers

സി.ഇ. ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത്

Answerതരിസാപ്പള്ളി ശാസനം

ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു

Answerഹാർവിസ്ലോകം

മൗലാനാ അബ്ദുൾകലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരെന്ത്

Answerഅൽഹിലാൽ

മെൻഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയത് ആര്

Answerകെറൻസ്കി

രണ്ടാം ലോകമഹായുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത്

Answerഗ്രാൻഡ് ഇല്ല്യൂഷ്യൻ

പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത്

Answerഓസ്‌ലോ

മാർബിൾ ഏത് തരം ശിലക്കു ഉദാഹരണമാണ്

Answerകായാന്തരിത ശില

ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമിച്ചു സൂക്ഷിക്കുന്ന ഭൂപടം ഏത്

Answerകെഡസ്ട്രൽ ഭൂപടം

ജി പി എസിനു പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത്

AnswerIRNSS

ചൂലന്നൂർ പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

Answerപാലക്കാട്

ഇന്ത്യയുടെ നിയമനിർമാണ വിഭാഗം ഏത്

Answerപാർലമെന്റ്

വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷമാണ്

Answer2005

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ്

Answerശ്യാം സരൺ നേഗി

ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം എന്ത്

Answerഇ – ഗവേണൻസ്

ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം ഏത്

Answerലോക്‌പാൽ

ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ .ബി ആർ അംബേദ്‌കർ വിശേഷിപ്പിച്ചത്

Answerആർട്ടിക്കിൾ 32

ധാരാളം മതങ്ങളുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേരതത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല .നമ്മുടെ ഭരണഘടന മതേതര സങ്കൽപ്പത്തിൽ അധിഷ്ഠിതമായതും മത സ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ് .ആരുടെ വാക്കുകളാണ് ഇത്

Answerജവഹർലാൽ നെഹ്‌റു

നിർദേശക തത്വങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്

Answer4

മൗലിക അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത്

Answerറിട്ട്

ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിനു സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ നേരിട്ട് സമീപിക്കാനുള്ള അവകാശം ഏത്

Answerഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ഏത്

Answer112

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23 മതെ ഗവർണർ ആര്

Answerരഘുറാം രാജൻ

കേന്ദ്ര ഗവണ്മന്റ്റ് പദ്ധതിയായ ‘ അടൽ പെൻഷൻ യോജന ‘പ്രഖ്യാപിച്ചതെന്ന്

Answer9 മെയ് 2015

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ഏത്

Answerഖനനം

കോശശ്വസനത്തിന്റെ ഏത് ഘട്ടമാണ് മൈറ്റോകോൺട്രിയയിൽ വെച്ച് നടക്കുന്നത്

Answerക്രെബ്സ് പരിവൃത്തി

ലോക പ്രമേഹദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

Answerനവംബർ 14

കുരുമുളകിന്റെ ദ്രുതവാട്ടത്തിനു കാരണമായ രോഗകാരി ഏത്

Answerഫംഗസ്

മൃഗ ഏതിനത്തിൽ പെട്ട കൃഷിരീതിയാണ്

Answerസെറികൾച്ചർ

വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്‌മ അരിപ്പകൾ കാണപ്പെടുന്നത്

Answerകോർട്ടെക്‌സ്

ദ്രവീകരണ ലീനതാപത്തിന്റെ യുണിറ്റ് ഏത്

Answerജൂൾ/കിലോഗ്രാം

ആറ്റത്തിന്റെ സബ്‌ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത്

Answer3f

ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്‌കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത്

Answerഫെറിക് സംയുക്തം

ഹെമറേറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്

Answerഇരുമ്പ്

ഡിസ്ചാർജ് ലാമ്പിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും

Answerനിയോൺ

കമ്പ്യുട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി ഏത്

Answerമെമ്മറി രജിസ്റ്റർ

കംപ്യുട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

Answerബയോമെട്രിക് സെൻസർ

'വിക്കിസ്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്

Answerഒരു സേർച്ച് എൻജിൻ പ്രോഗ്രാം

ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഏറ്റവും ചെറിയ നെറ്റ്വർക്കിനു പറയുന്ന പേരെന്ത്

Answerലാൻ

കൊനേരു ഹമ്പി ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

Answerചെസ്

സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ്

Answerസാഹിത്യം

തപ്പ് പ്രധാന വാദ്യമായുള്ള കലാരൂപം ഏത്

Answerപടയണി

കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ എന്ന് ?

Answer2020 ജനുവരി 1 മുതൽ

പി വി സിന്ധു ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

Answerബാഡ്‌മിന്റൺ

ഇന്ത്യയുടെ 2020 -2021 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വ്യക്തി ആര്

Answerനിർമല സീതാരാമൻ

സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്

Answerജിംസ്

.കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ

Answerവുഹാൻ

ആദ്യത്തെ മാൻബുക്കർ പ്രൈസ് നേടിയ കൃതി?

Answerസംതിങ് റ്റു ആൻസർ ഫോർ (Something to Answer For)

മാൻ ബുക്കർ പുരസ്‌കാരം നേടിയ ആദ്യത്തെ വനിത?

Answerബെർനൈസ് റൂബൻസ് (Bernice Rubens)

സൽമാൻ റുഷ്ദിക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത രചന

Answerമിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ

ഇറാനിയൻ ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനി 1989 ൽ ബുക്കർ പ്രൈസ് ജേതാവായ ഒരു എഴുത്തുകാരനെതിരെ ഫത്വ പുറപ്പെടുവിച്ചു. ആരാണ്എഴുത്തുകാരൻ?

Answerസൽമാൻ റുഷ്ദി

ബുക്കർ പ്രൈസ് ആദ്യമായി നേടിയ ഇന്ത്യക്കാരൻ

Answerഅരുന്ധതി റോയ്

നൊബേൽ പുരസ്കാരം നേടിയിട്ടുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞ സാഹിത്യകാരൻ

Answerറുഡ്യാർഡ് കിപ്ലിങ് (Rudyard Kipling)

സാഹിത്യ വിഭാഗത്തിൽ നൊബേൽ പുരസ്കാരം നേടിയ ആദ്യ വ്യക്തി

Answerസള്ളി പ്രിഡോം (Sully Prudhomme)

1932 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് പേൾ എസ്. ബക്കിനാണ്. ഏത് കൃതിക്കാണ് അവാർഡ്?

Answerദ ഗുഡ് എർത്ത്

1958 ലെ സാഹിത്യ നൊബേൽ പുരസ്‌കാരത്തിന് അർഹനായ ഒരു റഷ്യൻ സാഹിത്യകാരനെ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ നിന്ന് രാജ്യം വിലക്കി. ആരാണ് ആ സാഹിത്യകാരൻ?

Answerബോറിസ് പാസ്റ്റർ നാക്ക്

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ആദ്യ വനിത

Answerസെൽമ ലാഗലാഫ് (Selma Lagerlof)

നൊബേൽ പുരസ്‌കാരം നേടിയ ആദ്യ ചൈനീസ്എഴുത്തുകാരൻ

Answerഗാവൊ ഷിങ്ജ്യാൻ (Gao Xingjian)

1986 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ഒരു നോവലിസ്റ്റാണ്. ആരാണ് ആ നോവലിസ്റ്റ്?

Answerഎലി വീസൽ (Elie Wiesel)

സാഹിത്യ നൊബേൽ പുരസ്‌കാരം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

Answerവിൻസ്റ്റൻ ചർച്ചിൽ

1964 ലെ സാഹിത്യ നൊബേൽ പുരസ്‌കാരം നേടിയിട്ടും അത് നിരാകരിച്ച ഫ്രഞ്ച് എഴുത്തുകാരൻ

Answerജീൻ പോൾ സാത്രേ

സാഹിത്യത്തിലെ നൊബേൽ പുരസ്‌കാരം നേടിയആദ്യ അമേരിക്കൻ എഴുത്തുകാരൻ

Answerസിങ്കെ്‌ളയർ ലൂയിസ്

നാലു തവണ സാഹിത്യ നൊബേൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടും പുരസ്‌കാരം നേടാൻ കഴിയാത്ത ഇംഗ്ലീഷ് ശാസ്ത്രകഥാസാഹിത്യകാരൻ

Answerഎച്ച്.ജി.വെൽസ്

നൊബേൽ പുരസ്‌കാരവും ഓസ്‌കാർ പുരസ്‌കാരവും ലഭിച്ച ആദ്യ വ്യക്തി

Answerജോർജ്ജ് ബർണാഡ് ഷാ

സാഹിത്യ മേഖലയിലെ നൊബേൽ പുരസ്‌കാരംഏർപ്പെടുത്തിയ വർഷം

Answer1901

പുലിറ്റ്‌സർ പുരസ്‌കാരം വിതരണം ചെയ്യുന്ന രാജ്യം

Answerയുഎസ്എ

പുലിറ്റ്‌സർ പുരസ്‌കാരം ആദ്യമായി വിതരണം ചെയ്ത വർഷം

Answer1917

എത്ര വിഭാഗങ്ങളിലാണ് പുലിറ്റ്‌സർ പുരസ്‌കാരം നൽകുന്നത്?

Answer21

ഏത് യൂണിവേഴ്‌സിറ്റിയാണ് പുലിറ്റ്‌സർ പുരസ്‌കാരം വിതരണം നടത്തുന്നത്?

Answerകൊളംബിയ യൂണിവേഴ്‌സിറ്റി

ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?

Answerഡോ. രാജേന്ദ്രപ്രസാദ്

ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?

Answerബാബാ ആംതെ

മഹർഷി എന്നറിയപ്പെട്ട ഭാരതരത്നം ആരാണ് ?

Answerഡി.കെ കാർവേ

രാജർഷി എന്നറിയപ്പെട്ടതാര് ?

Answerപുരുഷോത്തംദാസ് ഠണ്ഡന്‍

മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

Answerഡോ. എ.പി.ജെ. അബ്ദുൽ കലാം

മിസൈൽ വിമൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

Answerടെസ്സി തോമസ്

'ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന് ദൈവം ഒന്ന്' എന്ന സന്ദേശം നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താവ് ?

Answerവൈകുണ്ഠസ്വാമികൾ

ഇന്ത ഉലകിലേ ഒരേ ഒരുജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേഒരു കടവുള്‍ താന്‍ എന്ന സന്ദേശം നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താവ് ?

Answerതൈക്കാട് അയ്യ

'കേരളത്തിലെ പക്ഷിഗ്രാമം' എന്നറിയപ്പെടുന്ന സ്ഥലം

Answerആലപ്പുഴ ജില്ലയിലെ നൂറനാട്

പക്ഷിപാതാളം ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു ?

Answerവയനാട്

പുലയന്‍ അയ്യപ്പന്‍ എന്നു വിളിക്കപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ് ?

Answerസഹോദരൻ അയ്യപ്പൻ

പുലയന്‍ മത്തായി എന്നു വിളിക്കപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ് ?

Answerകുമാര ഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ)

പൂര്‍വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് -------------

Answerആന്ധ്രപ്രദേശില ജിന്ധഗഡ (1690 മീ.)

പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്

Answerകേരളത്തിലെ ആനമുടി (2695 മീ.)

അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ?

Answerപന്തളം കെ.പി.രാമന്‍പിള്ള

ദൈവേമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്ന ഗാനം രചിച്ചത് ?

Answerപന്തളം കേരള വർമ്മ

വിന്ധ്യാമലനിരകളിലെ ഏറ്റവും ഉയരംകൂടിയ ഭാഗം ഏത് ?

Answerഅമര്‍കാണ്ടക് (1048 മീ.)

സാത്പുര മലനിരകളിലെ ഏറ്റവുംഉയരം കൂടിയ ഭാഗമാണ് -----------------

Answerധുപ്ഗഢ് (1350 മീ.)

കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ലകളില്‍ ഏറ്റവും വിസ്തീര്‍ണം കൂടിയത് ?

Answerമലപ്പുറം (3550 ച.കി.മീ)

ജാര്‍ഖണ്ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ് ---------------

Answerവനാഞ്ചൽ

ഉത്തരാഖണ്ഡിന്റെ പഴയ പേര് ?

Answerഉത്തരാഞ്ചൽ

ലോകത്തിലെ ആദ്യത്തെ ആന്റി സെപ്റ്റിക്ക് ഏതാണ്?

Answerഫിനോള്‍

ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്ക് ?

Answerപെനിസെലിന്‍

നളന്ദ സര്‍വകലാശാലയുടെ സ്ഥാപകന്‍?

Answerഗുപ്ത വംശത്തിലെ കുമാര ഗുപ്തൻ

വിക്രംശിലയുടെ സ്ഥാപകന്‍ ?

Answerപാലവംശത്തിലെ ധര്‍മപാലൻ